ഇടുക്കി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ ജില്ലാകളക്ടര്‍ അനുമതി നല്‍കി. കഴിഞ്ഞ അഞ്ചുമുതല്‍ നിര്‍ത്തി വെച്ചിരുന്ന ഓഫ് റോഡ്, ജീപ്പ് സഫാരി എന്നിവക്കാണ് അനുമതി നല്‍കിയത്.

ഇടുക്കി ദേവികുളം സബ് ഡിവിഷന് കീഴിലുള്ള ഒമ്പത് റൂട്ടുകള്‍ക്കാണ് ആദ്യം അനുമതി നല്‍കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രെമോഷന്‍ സൊസൈറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവര്‍ത്തനം.
സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി ഇടുക്കി ദേവികുളം സബ് കളക്ടര്‍ അധ്യക്ഷരായി റൂട്ട് മോണിറ്ററിംഗ് ആൻറ് റെഗുലേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
