ചെന്നൈ: തമിഴ്‌നാട്ടിൽ മധുര മുല്ലക്ക് വില കിലോഗ്രാമിന് 12,000 രൂപ കടന്നു. പൊങ്കൽ ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ മുല്ലപ്പൂവിന് വില വർദ്ധിച്ചത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മുല്ലപ്പൂവിന്റെ വരവു കുറഞ്ഞതും ആവശ്യം കൂടിയതുമാണ് വില റെക്കോർഡിലെത്തിച്ചത്. മധുരയിലെ പ്രധാന പുഷ്പ മാർക്കറ്റുകളായ ഉസിലംപട്ടി, തിരുമംഗലം എന്നിവിടങ്ങളിൽ 12,000 രൂപക്കാണ് വിൽപന നടന്നത്. കഴിഞ്ഞയാഴ്ച വരെ കിലോഗ്രാമിന് 2,000 രൂപയായിരുന്നു മുല്ലപ്പൂവിന്റെ വില.
മുല്ലപ്പൂക്കളിൽ 70% ഉസിലംപട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തണുപ്പു കൂടിയതോടെ ഉൽപാദനം കുറഞ്ഞതും മാർഗഴി മാസത്തിൽ ആവശ്യം കൂടിയതുമാണ് വില വർദ്ധനക്ക് കാരണം