മലപ്പുറം: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കെ ടി ജലീല്‍.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നൽകിയ പരാതിയുടെ പകർപ്പ് പങ്കുവെച്ചാണ് പി കെ ഫിറോസിനെതിരെ ജലീല്‍ ഫേസ്ബുക്കില്‍ ഫിറോസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
പി കെ ഫിറോസ് വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ കുറിപ്പ്. പരമ്പരാഗതമായി സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത ഫിറോസിന് ഉപജീവനം നടത്താന്‍ പാര്‍ട്ടി എന്തെങ്കിലും ധനസഹായം നല്‍കിയതായും അറിവില്ലെന്നും പിന്നെ എങ്ങനെയാണ് ഫിറോസിന് ഇത്രയധികം ധനം സമ്പാദിക്കാന്‍ കഴിഞ്ഞതെന്ന് അന്വേഷിക്കണമെന്നാണ് ജലീല്‍ പറയുന്നത്.
