Kerala

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി അഭിമുഖം; നിയമനം വേഗത്തിലാക്കാന്‍ ദേശീയ നേതൃത്വം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം വേഗത്തിലാക്കാന്‍ ദേശീയ നേതൃത്വം. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ അഭിമുഖം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.

യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയാണ് അഭിമുഖം നടത്തുക. സംസ്ഥാന ഉപാധ്യക്ഷന്മാരായ അബിന്‍ വര്‍ക്കി, ഒ ജെ ജിനീഷ് കുമാര്‍, ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, എന്‍ എസ് യു മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവരാണ് അന്തിമ പട്ടികയില്‍.

അബിന്‍ വര്‍ക്കിയെ പരിഗണിക്കണമെന്ന ആവശ്യത്തിന് ഉറച്ചുനില്‍ക്കുകയാണ് ഐ ഗ്രൂപ്പ്. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം ലഭിച്ച അബിന്‍ വര്‍ക്കിക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നാണ് നിലപാട്.

അതേസമയം കെ എം അഭിജിത്തിനായി എ ഗ്രൂപ്പും ബിനു ചുള്ളിയിന് വേണ്ടി കെ സി വേണുഗോപാല്‍ പക്ഷവും കരുനീക്കം തുടങ്ങിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top