തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ.

രാഹുൽ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും സജന ബി സാജൻ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം.

‘ഞരമ്പൻ’എന്ന നാടൻ ഭാഷ സിപിഐഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ് പ്രവർത്തകർ പോകേണ്ട സമയമല്ല ഇതെന്നും സജന പറയുന്നു.