India

ഇറാനിൽ കുടുങ്ങിയ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി

ഇറാനിൽ കുടുങ്ങിയ അമേരിക്കൻ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. പുലർച്ചെ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്. 24 മണിക്കൂറിലേറെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.

ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ പോർവിമാനത്തിൽ നിന്നാണ് വൈമാനികനെ കാണാതായത്. ഒരു പൈലറ്റിനെ യുഎസ് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ‌ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ നടത്തി വരികയായിരുന്നു.

തകർന്നുവീണ എഫ്-15ഇ വിമാനത്തിലെ രണ്ടാമത്തെ ക്രൂ അംഗത്തെ കനത്ത വെടിവയ്പ്പിന് ശേഷം കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.എസ്. ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിൽ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. കണ്ടെത്തിയ വൈമാനികൻ സുരക്ഷിതനാണെന്നും ശക്തനുമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top