India

ഇൻഡിഗോ പ്രതിസന്ധി: ക്ഷമാപണവുമായി കമ്പനി

തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതിന് പിന്നാലെ യാത്രക്കാരോട് ക്ഷമാപണം നടത്തി ഇൻഡിഗോ കമ്പനി. റീഫണ്ട് മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതായി കമ്പനി ശനിയാഴ്ച അറിയിച്ചു.

സമൂഹമാധ്യമത്തിലൂടെയാണ് തങ്ങളുടെ ഉപഭോക്താക്കളോട് കമ്പനി ക്ഷമാപണം നടത്തിയത്. ഇന്ന് രാത്രി എട്ട് മണിക്കുള്ളിൽ യാത്രക്കാർക്കുള്ള എല്ലാ റീഫണ്ടുകളും തീർപ്പാക്കാൻ കേന്ദ്ര സർക്കാർ കമ്പനിയോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇത്തരത്തിലു‍ള്ള ഒരു അറിയിപ്പുണ്ടായത്.

“മുൻഗണനയായി പരിഗണിച്ചുകൊണ്ട് എല്ലാ ഉപഭോക്താക്കളുടെയും പണം തിരികെ നല്‍കുന്നതായിരിക്കും.

നിങ്ങള്‍ക്ക് സമയബന്ധിതമായ അപ്‌ഡേറ്റുകൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ വിമാനത്താവളങ്ങളുമായും പങ്കാളികളുമായും അടുത്ത് പ്രവർത്തിക്കുന്നു.” ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top