ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വൻതോതിൽ പ്രവർത്തന തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാജി.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇൻഡിഗോ വൻ തോതിലുള്ള പ്രതിസന്ധികൾ നേരിട്ടിരുന്നു. പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതുവരെ എയർലൈൻസിൻ്റെ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താത്കാലിക മേൽനോട്ടം വഹിക്കും.