Kerala

ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കാണാനില്ലെന്ന് ബ്രിട്ടീഷ് ഏവിയേഷൻ മാഗസിനായ ഫ്ളൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട്

ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കാണാനില്ലെന്ന് ബ്രിട്ടീഷ് ഏവിയേഷൻ മാഗസിനായ ഫ്ളൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട്. ഇന്ത്യയുടെ കൈവശം ആകെയുള്ള 36 റഫാൽ വിമാനങ്ങളിൽ 32 എണ്ണം മാത്രമേ നിലവിൽ പ്രവർത്തനക്ഷമമായി ഉള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് പൂർണമായും തള്ളി ഇന്ത്യൻ വ്യോമസേനയുടെ മുൻ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി രംഗത്തെത്തി. പാകിസ്‌താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വ്യോമസേനയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് തിവാരി.

ഫ്ളൈറ്റ് ഗ്ലോബലിൻ്റെ പുതിയ വേൾഡ് എയർ ഫോഴ്സ് ഡയറക്ടറിയിലാണ് ഇന്ത്യയുടെ കൈവശമുള്ള റഫാൽ വിമാനങ്ങളുടെ എണ്ണം 32 ആയി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വിമാനങ്ങൾ കുറഞ്ഞതിൻ്റെ കാരണമോ അതിനുള്ള തെളിവോ ഫ്ളൈറ്റ് ഗ്ലോബലിൻ്റെ റിപ്പോർട്ടിൽ നൽകിയിട്ടില്ല.ഇന്ത്യൻ വ്യോമസേനയുടെ പട്ടികയിൽ യുദ്ധവിമാനങ്ങളുടെ വിഭാഗത്തിലാണ് റഫാൽ ഡിഎച്ച്ഇഎച്ച് എന്ന പേരിൽ വിമാനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ എണ്ണം 32 എന്നാണ് നൽകിയിരിക്കുന്നത്. ഡിഎച്ച് എന്നത് രണ്ട് പൈലറ്റുമാർക്ക് ഇരിക്കാവുന്ന ഇരട്ടസീറ്റ് വിമാനത്തെയും ഇഎച്ച് എന്നത് ഒരാൾക്ക് ഇരിക്കാവുന്ന ഒറ്റസീറ്റ് വിമാനത്തെയും സൂചിപ്പിക്കുന്നു. ഇന്ത്യ ഫ്രാൻസിൽനിന്ന് 28 ഒറ്റസീറ്റ് വിമാനങ്ങളും എട്ട് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് വാങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top