
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ മഴ കാരണം മത്സരം രണ്ടു തവണ തടസപ്പെട്ടു. ഇതോടെ വിജയലക്ഷ്യം 32 ഓവറിൽ 143 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. 22.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.

51 പന്തിൽ നിന്ന് ഒരു സിക്സും 13 ഫോറുമടക്കം 74 റൺസെടുത്ത വിരാട് കോലിയുടെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 56 പന്തിൽ നിന്ന് 37 റൺസുമായി കോലിക്ക് ഉറച്ച പിന്തുണ നൽകി.ആദ്യ ഓവറിൽ തന്നെ ഓപ്പണർ രോഹിത് ശർമയെ (0) നഷ്ടമായി. ആദ്യ ഓവറിലെ ആറാം പന്തിൽ കൈൽ ജാമിസനാണ് രോഹിത്തിനെ പുറത്താക്കിയത്. പിന്നാലെ ക്രീസിലൊന്നിച്ച ശുഭ്മാൻ ഗിൽ – വിരാട് കോലി സഖ്യം 104 പന്തിൽ നിന്ന് 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. നേരത്തേ പേസർമാരുടെ മികവിലാണ് ഇന്ത്യയ്ക്ക് ന്യൂസീലൻഡിനെ 185 റൺസിലൊതുക്കാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 40.2 ഓവറിലാണ് 185 റൺസിന് ഓൾഔട്ടായത്.നാലു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അൻഷുൽ കാംബോജുമാണ് കിവീസിനെ തകർത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ മഴ കാരണം മത്സരം രണ്ടു തവണ തടസപ്പെട്ടു. ഇതോടെ വിജയലക്ഷ്യം 32 ഓവറിൽ 143 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. 22.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.
51 പന്തിൽ നിന്ന് ഒരു സിക്സും 13 ഫോറുമടക്കം 74 റൺസെടുത്ത വിരാട് കോലിയുടെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 56 പന്തിൽ നിന്ന് 37 റൺസുമായി കോലിക്ക് ഉറച്ച പിന്തുണ നൽകി.