ഭുവന്വേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ഐ.ടി) യുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

മൂന്ന് മാസത്തിനിടെ ഇവിടെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. ആത്മഹത്യയുടെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. മൂന്ന് മാസം മുമ്പ് മൂന്നാം വർഷ ബിടെക് വിദ്യാർഥി ക്യാമ്പസ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു.

നിലവിൽ മൃതദേഹം പോസ്റ്റമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

