ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം. കുമളിയില്‍ സിഐടിയു നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആനച്ചാല്‍- മൂന്നാര്‍ റോഡ് ജീപ്പ് തൊഴിലാളികള്‍ ഉപരോധിച്ചു.

ഇന്നലെയാണ് ജീപ്പ് സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ജീപ്പ് സവാരി, ഓഫ് റോഡ് സവാരിക്ക് ഉള്‍പ്പെടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.