അന്തരിച്ച മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന് നടക്കും. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 10.30നാണ് ഖബറടക്കം. ഇന്നലെ കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്ളപ്പെടയുള്ളവർ ഇന്ന് അന്തിമോപചാരം അർപ്പിക്കും. രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനം സജ്ജീകരിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിൻറെ ജനകീയമുഖമായിരുന്നു.