തെലങ്കാന: ഹൈദരാബാദിലെ ഒരു ഫാംഹൗസിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം 11 കോടി രൂപ പിടിച്ചെടുത്തു.

വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ആന്ധ്രാപ്രദേശ് മദ്യ കുംഭകോണവുമായി ഇതിന് ബന്ധമുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കേസിലെ നാൽപതാം പ്രതി വരുൺ പുരുഷോത്തമിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നതായി കരുതപ്പെടുന്ന പണമിടപാടുകളെക്കുറിച്ചും ബന്ധമുള്ള പ്രമുഖരുടെ പങ്കാളിത്തത്തെക്കുറിച്ചും വരുൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലുണ്ടെന്ന് പറയപ്പെടുന്നു.