പുതുപ്പള്ളി: ക്രിസ്തുവിന്റെ ഭാവം നമ്മിലുണ്ടാകണമെന്ന മാര്‍ത്തോമ്മാ സഭ കോട്ടയം- കൊച്ചി ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പാ. പുതുപ്പള്ളി ഹോറേബ് കണ്‍വന്‍ഷന്റെ നാലാം ദിനം അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദേഹം.

വചനകേള്‍വി മുഖാന്തിരം അനുഗ്രഹിക്കപ്പെട്ട സാക്ഷികളായി നാം മാറണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബദര്‍ ജോയി പുല്ലാട് വചനശുശ്രൂഷ നിര്‍വഹിച്ചു. വികാരി ജനറല്‍ വെരി.റവ.ഡോ. സാംസണ്‍ എം. ജേക്കബ്, റവ.കെ.സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.