പുതുപ്പള്ളി: അറിവ് നേടുന്നതിന്റെ ലക്ഷണം അംഗീകാരമല്ല, ആത്മ പുരോഗതിയാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ സേവേറിയോസ് മെത്രാപോലീത്താ. പുതുപ്പള്ളി സെന്ററിന്റെ 109-ാമത് ഹോറേബ് കണ്‍വന്‍ഷന്റെ രണ്ടാം ദിനം വചനശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വികാരി ജനറല്‍ വെരി.റവ.ഡോ. സാംസണ്‍ എം. ജേക്കബ് അധ്യക്ഷത വഹിച്ചു. ഫാ.സി.ജോണ്‍ ചിറത്തലാട്ട് കോര്‍ എപ്പിസ്‌കോപ്പാ, റവ.ഡോ.എം.പി. സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.