Kerala

മുല്ലക്കൊടിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീട് അടിച്ചുതകര്‍ത്തു

കണ്ണൂര്‍: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരില്‍ പല ഇടങ്ങളിലായി അക്രമങ്ങള്‍. മുല്ലക്കൊടി യുപി സ്‌കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റ് ഭാസ്‌കരന്റെ വീട് അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രി സംഘടിതാരായെത്തിയ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍.

വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ അകത്ത് കയറി വീടിനകത്തെ ഗാര്‍ഹിക ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. വിട്ടിലെ ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും തകര്‍ത്തു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും തല്ലി തകര്‍ത്തു.

മുല്ലക്കൊടി യു പി സ്‌കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റായ പി. ഭാസ്‌കരന്‍, മയ്യില്‍ മണ്ഡലം പ്രസിഡന്റ് സി എച്ച് മൊയ്തീന്‍ ഷംസീര്‍ മയ്യില്‍, ഷൈജു മുല്ലക്കൊടി, ആര്‍ പി ഫാറൂഖ് എന്നിവര്‍ക്ക് പോളിങ് കഴിഞ്ഞ് മടങ്ങി പോകുന്നതിനിടെ മര്‍ദ്ദനമേറ്റിരുന്നു. ഇതേതുടര്‍ന്ന് വൈകിട്ട് 6.30 ന് എല്‍ഡിഎഫ് ബൂത്ത് ഏജന്റായ പി പി പ്രകാശനെ (50) ഭാസ്‌കരന്റെ സഹോദരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി കൃഷ്ണന്‍ കത്തികൊണ്ടു കുത്തി പരുക്കേല്‍പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top