കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് മാറ്റി വിദ്യാർത്ഥിനിയുടെ കുടുംബം.

കുട്ടിയെ ഉടൻ സ്കൂൾ മാറ്റുമെന്ന നിലപാടിൽ നിന്നാണ് കുടുംബം പിന്നോട്ടുപോയിരിക്കുന്നത്. കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്നാണ് പിതാവ് വ്യക്തമാക്കുന്നത്. വിഷയത്തിൽ ഹൈക്കോടതി വിധി കൂടി അറിഞ്ഞ ശേഷമാകും തുടർനടപടികൾ സംബന്ധിച്ച് കുട്ടിയുടെ കുടുംബം തീരുമാനം എടുക്കുക.
സ്‌കൂൾ നൽകിയ ഹർജിയിൽ വിദ്യാർത്ഥിനിയുടെ കുടുംബത്തെ കക്ഷി ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഹർജി പരിഗണിക്കുക. അതുവരെ കുട്ടിയെ സ്‌കൂളിൽ അയക്കില്ലെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.

സ്‌കൂളിൽ തുടരാൻ മകൾക്ക് താത്പര്യമില്ലെന്നായിരുന്നു പിതാവ് അനസ് നേരത്തെ പറഞ്ഞിരുന്നത്. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ തുടരാമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.