കൊച്ചി: മുലകുടി മാറാത്ത ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്തയാക്കി.

സ്വന്തം അമ്മ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിലാണ്, അമ്മയെ കുറ്റവിമുക്തയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
മാസങ്ങൾക്ക് മുമ്പാണ് പിതാവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ കേസ് എടുത്തത്.

മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേർത്ത അമ്മയുടെ മുൻകൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി വിമർശിച്ചിരുന്നു.