വയനാട്: തുരങ്കപാത നിർമാണത്തിനെതിരെ വയനാട് പരിസ്ഥിതി സംരക്ഷണ സമിതി നല്കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും പറഞ്ഞു.

എന്നാൽ തുരങ്കപാത നിർമാണത്തിൽ തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങൾ നൽകണമെന്ന സംഘടനയുടെ വാദം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യം നേരത്തെ അംഗീകരിച്ചതാണ്. വിധിയിൽ ഇക്കാര്യം ഒരു നിർദേശമായിത്തന്നെ ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.