Kerala

കൊടും ചൂട്; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു

കൊച്ചി: കനത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

അതേസമയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. മറ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top