Kerala

സൂര്യാഘാതത്തിന് സാധ്യത; വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ് 20 വരെ ആണ് ക്രമീകരണം. ലേബർ കമ്മീഷണർ സഫ്‌ന നസറുദീനാണ് സമയം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിൽ ഉദ്യോഗസ്ഥർ പാലിക്കേണ്ട വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. കനത്ത ചൂടിൽ സൂര്യാഘാതം ഉണ്ടാകാനിടയിലുള്ള സാഹചര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് 1958ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകൾ പ്രകാരം പുതിയ സമയക്രമം നടപ്പാക്കുന്നത്. നിർദേശം പാലിക്കപ്പെടുന്നു എന്നുറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top