Kerala

സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമല തീർത്ഥാടകൻ മരിച്ചു

ശബരിമല തീർത്ഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്.

തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം ഒൻപതായി.

ശബരിമല തീര്‍ത്ഥാടനമാരംഭിച്ച ശേഷം ആദ്യ 9 ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് 9 പേര്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 17നാണ് ശബരിമല നട തുറന്നത്.

കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടായത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top