Kerala

അമ്പലപ്പുഴയിൽ ബിജെപി-യുഡിഎഫ് ഡീല്‍; സുധാകരനെതിരെ സലാം

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബിജെപി-യുഡിഎഫ് ഡീലുണ്ടെന്ന് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. 5000 ബിജെപി വോട്ട് കിട്ടുമെന്ന് ജി സുധാകരന്‍ പറഞ്ഞെന്നും താന്‍ ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും എച്ച് സലാം പറഞ്ഞു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആദ്യം നാട്ടുകാരെ പറ്റിച്ചെന്നും എച്ച് സലാം കൂട്ടിച്ചേര്‍ത്തു. സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ രക്ഷകര്‍ത്താവ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

കെ സി വേണുഗോപാല്‍ ബിജെപി വോട്ട് പരാമര്‍ശത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top