ഗുരുവായൂർ ദേവസ്വം നിയമന വിവാദത്തിൽ മന്ത്രിസഭ യോഗത്തിന് മുമ്പ് സമവായത്തിന് തിരക്കിട്ട നീക്കം. പട്ടികയിലെ പേരുകൾ മാറ്റാനാവില്ല എന്ന് ദേവസ്വം വകുപ്പ് പറയുന്നു. മന്ത്രിസഭ യോഗത്തിൽ വിഷയം വരാൻ സാധ്യത കുറവാണ്.

ഗുരുവായൂർ ദേവസ്വം ബോർഡ് പട്ടികയാണ് യുഡിഎഫിൽ കലഹത്തിന് കാരണമായത്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാണ് മന്ത്രിമാരുടെ പരാതി. എന്നാല്‍, ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നാണ് പട്ടിക തയാറാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

വി ഡി സതീശനെ പിന്തുണച്ചാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. തന്നോട് ആലോചിച്ചാണ് തീരുമാനം എടുത്തതെന്ന് ദേവസ്വം മന്ത്രി വിശദീകരിക്കുന്നു. എന്നാല്‍, കൂടിയാലോചന ഇല്ലാതെയാണ് പേരുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുന്നതെന്നാണ് മന്ത്രിമാരുടെ പരാതി. ജനറൽ വിഭാഗത്തിൽ രണ്ടും ജീവനക്കാരുടെ പ്രതിനിധിയായി ഒരാളുടെയും ഒഴിവാണ് നിലവിലുള്ളത്.

ഇതിൽ കോൺഗ്രസ് നേതാക്കളായ സി വി ബാലചന്ദ്രൻ, ശിവൻ പാലിയത്ത് എന്നിവരെ ജനറൽ വിഭാഗത്തിലും പി അഭിലാഷിനെ ജീവനക്കാരുടെ പ്രതിനിധിയായുമാണ് മുഖ്യമന്ത്രി പട്ടിക തയ്യാറാക്കിയതെന്നാണ് വിവരം.