Kerala

നടി ഗ്രേസ് ആന്റണി വിവാഹിതയായി

മലയാളികളുടെ പ്രിയ നടി ഗ്രേസ് ആന്റണി വിവാഹിതയായി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗ്രേസ് ആന്റണി ഇക്കാര്യം ആരാധകരെ അറിയിച്ചത്. സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമാണ്.

‘ശബ്ദങ്ങളില്ല, ലെെറ്റുകളില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ ഒന്നായി’ എന്ന അടിക്കുറിപ്പും പോസ്റ്റിന് നല്‍കിയിട്ടുണ്ട്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ് ടാഗും താലിയുടെ ഫോട്ടോയും പോസ്റ്റിലുണ്ട്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദൻ അടക്കമുള്ള മലയാള സിനിമാ താരങ്ങള്‍ നടിക്ക് ആശംസകളുമായി രംഗത്തെത്തി.

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആന്റണി വെളിത്തിരയിലേക്ക് എത്തുന്നത്. മാച്ച്‌ ബോക്സ്, ജോർജേട്ടൻസ് പൂരം, സകലകലാശാല എന്നീ ചിത്രങ്ങളില്‍ ചെറിയവേഷം ചെയ്ത ഗ്രേസ് ആന്റണി ഫഹദ് ഫാസില്‍ ചിത്രം കുമ്ബളങ്ങി നൈറ്റ്സിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കുമ്ബളങ്ങി നൈറ്റ്സില്‍ ഫഹദിന്റെ ഭാര്യയായ സിമിയായാണ് ഗ്രേസ് എത്തിയത്.

നുണക്കുഴി, തമാശ, പ്രതിപൂവൻ കോഴി, ഹലാല്‍ ലൗവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. റാം സംവിധാനം ചെയ്ത ‘പറത്തു പോ’ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. മിർച്ചി ശിവയാണ് നായകൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top