കണ്ണൂർ: ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്ക് ജയിലിനുള്ളിലെ ജയിൽ എന്നറിയപ്പെടുന്ന സ്ഥലമാണെന്ന് മുൻ തടവുകാരൻ സുകുമാരൻ.

എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പറെന്നും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്നും സുധാകരൻ റിപ്പോർട്ടറിനോട് പറഞ്ഞു. കൊടുംകുറ്റവാളികളെ താമസിപ്പിക്കുന്ന സ്ഥലമാണ് പത്താം ബ്ലോക്ക്.
അത് കഴിഞ്ഞാൽ വീണ്ടും ഒരു മതിൽ കൂടിയുണ്ട്. എന്നിട്ടും ചാടുന്നുണ്ടെങ്കിൽ ഉദ്യോഗസ്ഥർ എന്തായാലും കാണേണ്ടതാണ് എന്നും സൈറണെങ്കിലും മുഴങ്ങേണ്ടതാണ് എന്നും സുധാകരൻ പറഞ്ഞു
