സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 80,000 കടന്നു.

ഇന്ന് പവന് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 80,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഗ്രാമിന്റെ വില ആദ്യമായി 10000 കടന്നു. ഗ്രാമിന് ആനുപാതികമായി 125 രൂപ വര്‍ധിച്ചതോടെയാണ് പുതിയ ഉയരം കുറിച്ചത്. 10,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് 80 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും തിരിച്ചുകയറി. 400 രൂപ വര്‍ധിച്ച് 79,880 രൂപയായാണ് ഉയര്‍ന്നത്.