റോക്കറ്റ് പോലെ കുതിച്ച സ്വർണവില പിടിവിട്ട് താഴേക്ക് വീഴുന്നത് തുടരുന്നു. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ ഇന്നും പൊന്നിന്റെ വില കുറഞ്ഞു. പവന് 1526 രൂപയാണ് കുറഞ്ഞത്.

ഇന്നലെ ഒരു പവന് 113240 രൂപയായിരുന്നെങ്കിൽ, ഇന്ന് അത് 1,11,720 രൂപയായിട്ടുണ്ട്. 190 രൂപയാണ് ഗ്രാമിന് കുറവ് വന്നിരിക്കുന്നത്. ആഭരണങ്ങൾ വാങ്ങാൻ നിൽക്കുന്നവർ ഒരേസമയം ആശ്വാസത്തിലും ആശങ്കയിലുമാണ്. രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചക്ക് ശേഷം വിലയിൽ മാറ്റമുണ്ടാകാൻ സാധ്യത ഉണ്ടെന്നതാണ് കാരണം.