റോക്കറ്റ് പോലെ കുതിച്ചു കൊണ്ടിരുന്ന സ്വർണം താഴേക്ക്.

തൊണ്ണൂറായിരം രൂപക്ക് മുകളിൽ വിലമാറിക്കളിച്ചിരുന്ന സ്വർണം ഇന്ന് തൊണ്ണൂറായിരത്തിന് താഴേക്കിറങ്ങി.
ഇന്നലെ പവന് 90,320 രൂപയായിരുന്നു വില. ഇന്നത്തെ കുറഞ്ഞ് 89,800 രൂപയായി. 520 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.

വിലകുറഞ്ഞെങ്കിലും പലരിലും ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. കാരണം നിലവിലെ പ്രവണത വച്ച് ഉച്ചക്ക് ശേഷം വീണ്ടും വിലയിൽ മാറ്റം വരാനും വില വർധിക്കാനുമുളള സാധ്യത ഏറെയാണ്