Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. 1,16,800 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. അതായത് ഇന്നലെ 115400 രൂപ ആയിരുന്ന സ്വർണത്തിനാണ് ഇന്ന് 1400 രൂപ കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 175 രൂപ ഉയർന്ന് 14,600 രൂപയിലേക്കും വിലയെത്തി.

കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തികൊണ്ടിരുന്നത്. കാര്യമായ ഇടിവുണ്ടായില്ലെങ്കിലും നേരിയ ഇടിവ് സംഭവിച്ചത് ഉപഭോക്താക്കൾക്ക് പ്രതീക്ഷയേകുന്ന ഒന്നാണ്. 5,000 ഡോളറിന് മുകളിലാണ് നിലവിലെ രാജ്യാന്തര വിപണിയിൽ സ്വർണവില. ഇതൊക്കെ തന്നെ ആണ് കേരളത്തിലെ സ്വർണവിലയേയും ബാധിക്കുന്നത്. എന്തായാലും എത്രയൊക്കെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി നൽകുമ്പോൾ വില പിന്നെയും കൂടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top