സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഇന്നലത്തെക്കാള്‍ 80 രൂപയാണ് ഒരു പവന് കുറഞ്ഞത്.

ഇന്ന് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 91,640 രൂപയാണ്. ഇതോടുകൂടി ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 11,455 രൂപയാണ്. ഇന്നലെ ഒരു പവൻ്റെ വില 91, 720 രൂപയായിരുന്നു. ഇന്നലെ ഒരു ഗ്രാമിന് 11,465 രൂപയായിരുന്നു.
ഗ്രാമിന് ഇന്ന് 10 രൂപയാണ് കുറഞ്ഞത്. കുറച്ച് നാളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഈ മാസത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത് കഴിഞ്ഞ 13ന് ആയിരുന്നു.

94,320 രൂപയായിരുന്നു അന്നത്തെ ഒരു പവൻ്റെ വില. പിന്നീടിങ്ങോട്ട് സ്വര്‍ണത്തിൻ്റെ വില കുറയുകയാണ് ചെയ്തത്