സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒറ്റയടിക്ക് ഇന്ന് സ്വർണവിലയിൽ ഉണ്ടായ വർദ്ധനവ് 2400 രൂപ ആണ്.

ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 94,360 രൂപ നൽകണം. ഗ്രാമിന് 300 രൂപ കൂടിയതോടെ 11795 രൂപയായി. ഇങ്ങനെ ആണ് സ്വർണത്തിന്റെ പോക്കെങ്കിൽ ഉടനെ തന്നെ വില ഒരു ലക്ഷത്തിൽ എത്തും.
വില കൂടിയിരിക്കെ, കുറഞ്ഞ കാരറ്റിലുള്ള ആഭരണം വാങ്ങുന്നവര്‍ക്കും തിരിച്ചടിയാണ്. കാരണം എല്ലാ കാരറ്റിലുള്ള സ്വര്‍ണത്തിനും വില കുതിക്കുകയാണ്.

സ്വര്‍ണത്തിന് മാത്രമല്ല, കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്നലെ പത്ത് രൂപ കൂടിയ പിന്നാലെ ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില.