നവംബറിൽ സ്വർണ്ണ വിലയിലുണ്ടായ തേരോട്ടം ഡിസംബറിലും തുടരുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്.

നവംബർ മാസം അവസാനം വൻ വർധനവാണ് സ്വർണ്ണ വിലയിൽ ഉണ്ടായത്. പവന് 95200 രൂപയും ഗ്രാമിന് ₹11,900 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ സ്വർണ്ണ നിലക്കായിരുന്നു ഇത്
നവംബറിലെ സ്വർണ്ണ വിലയിലുണ്ടായ കുതിപ്പ് തുടരുകയാണ് ഡിസംബറിലും പവന് 480 രൂപ വർധിച്ച് 95,680 രൂപയായി ഗ്രാമിന് 60 രൂപ കൂടി 11960 രൂപയായി .

സ്വർണ്ണ വിലയിലെ വർദ്ധനവ് ഇങ്ങനെ തുടർന്നാൽ ഈ വര്ഷം അവസാനിക്കുമ്പോഴേക്കും സ്വർണ്ണ വില പവന് ഒരു ലക്ഷം രൂപ കടക്കും.