തിരുവനന്തപുരം: സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച സർവകാല റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം. ഇന്നലെ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,200 രൂപയാണ്.


