കേരളത്തിൽ വിവാഹ സീസൺ പൊടിപൊടിക്കുമ്പോൾ മലയാളികളുടെ നെഞ്ചിടിപ്പായി മാറുകയാണ് സംസ്ഥാനത്തെ സ്വർണ്ണ വില. ഡിസംബർ 21-ന് പവന് ഒരു ലക്ഷം കടന്നതിന് ശേഷം വിലയിൽ തുടർച്ചയായി വർദ്ധനവ് തുടരുകയാണ്.

സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി ആകുമ്പോൾ സ്വർണ്ണം മലയാളിയുടെ കൈയ്യെത്താദൂരത്തേയ്ക്ക് അകലുകയാണ്.
ഇന്നലെ വൈകുന്നേരം ഉയർന്ന നിരക്ക് തന്നെയാണ് ഇന്നും സംസ്ഥാനത്തെ ഗോൾഡ് റേറ്റ്. പവന് 1,04,440 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില വില. ഇന്നലെ രാവിലെ കാണിച്ചതിനെക്കാൾ 880 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപ വർദ്ധനവിൽ 13,055 രൂപയാണ് ഇന്നത്തെ വില. ഏറ്റവും കുറഞ്ഞ വിലയായ 94,920 രൂപ രേഖപ്പെടുത്തിയത് ഡിസംബർ 9-നാണ്.