സംസ്ഥാനത്ത് സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്. ഓരോ ദിവസവും മാറിമറയുകയാണ് സ്വര്‍ണവില

ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 83840 ആയി. ഈ മാസത്തെ ഏറ്റവും വലിയ നിരക്കാണിത്. 920 രൂപയാണ് വര്‍ധിച്ചത്. 22കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 10480 രൂപയായി.
സംസ്ഥാനത്ത് ഇന്നലെ രണ്ടു തവണ സ്വര്‍ണവിലയില്‍ മാറ്റം വന്നിരുന്നു. ഇന്നലെ രാവിലെ ഒരു പവന് സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചെങ്കില്‍ ഉച്ചക്ക് ശേഷം ഇത് 360രൂപയായി കൂടി.

ഇനി ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ മറ്റു ചെലവുകള്‍ ചേര്‍ത്ത് 92000 രൂപ വരെ ജ്വല്ലറിയില്‍ ആകും. സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില പവന് 80000 രൂപ കടന്നത്. സെപ്റ്റംബര്‍ 16ന് 82,080 രൂപയാകുകയും ചെയ്തു.