Kerala

കരിപ്പൂരിൽ 30 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂരിൽ 30 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി പൊലീസ്. കസ്റ്റംസിനെ വെട്ടിച്ച് 442 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ താനാളൂർ സ്വദേശി നാസർ, സ്വർണ്ണം സ്വീകരിക്കാൻ എത്തിയ കാടാപുഴ സ്വദേശി മുഹമ്മദ് മുസ്തഫ എന്നിവരാണ് പിടിയിലായത്.

മിശ്രിത രൂപത്തിൽ ആക്കിയ സ്വർണ്ണം രണ്ട് പാക്കറ്റുകളിൽ ആക്കി കാലിനടിയിൽ കെട്ടിവെച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top