പനാജി: ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍പിള്ളയെ മാറ്റി. ടിഡിപി നേതാവ് അശോക് ഗജപതി രാജുവാണ് പുതിയ ഗവര്‍ണര്‍. കാലാവധി തീര്‍ന്നതിന് പിന്നാലെയാണ് സ്ഥാന മാറ്റം.

അതേസമയം താന്‍ പൂര്‍ണ തൃപ്തനാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ആറ് വര്‍ഷം ഗവര്‍ണറായി ചുമതല വഹിച്ചെന്നും ഗോവയില്‍ 4 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി എല്ലാ പദവികളും നല്കി. എഴുത്തും അഭിഭാഷക വൃത്തിയും രാഷ്ട്രീയ പ്രവര്‍ത്തനവും തുടരുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
