Kerala

ഭാരതാംബ വിവാദത്തിൽ വിചിത്ര മറുപടിയുമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

മലപ്പുറം: ഭാരതാംബ വിവാദത്തിൽ വിചിത്ര മറുപടിയുമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.

മക്കളെ സംബന്ധിച്ച് അമ്മ ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയാണെന്നും ചില മക്കൾക്ക് ധരിച്ച വസ്ത്രം ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല എന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഭാരതാംബ നമ്മുടെ അമ്മയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.

‘എൻ്റെ അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ, ഇപ്പോഴത്തെപ്പോലെ വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം എനിക്കില്ലെ. മക്കളെ സംബന്ധിച്ചിടത്തോളം ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയല്ലേ. അത് മക്കൾക്ക് തീരുമാനിക്കാം.

ഭാരതാംബ നമ്മുടെ അമ്മയാണ്. ഭാരതാംബയെ ഇങ്ങനെ മാറ്റിയാൽ മതിയായിരുന്നു, അങ്ങനെ മാറ്റിയാൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ പലരും പറയുന്നത്. അമ്മ വസ്ത്രം ധരിച്ചാൽ ചില മക്കൾക്ക് ഇഷ്ടപ്പെടും, ചിലർക്ക് ഇഷ്ടപ്പെടില്ല’; എന്നാണ് ജോർജ് കുര്യൻ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top