തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. ചില തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. ആ സാഹചര്യം മാറിയപ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്. അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല. ഈ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന്’ മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.