Kerala

കരിമണല്‍ ഖനനവിരുദ്ധ സമിതിക്കെതിരെ ജി സുധാകരന്‍

ആലപ്പുഴ: കരിമണല്‍ വിരുദ്ധ സമര സമിതിക്കെതിരെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. ഖനനവിരുദ്ധ ഏകോപന സമിതി എന്ത് ചെയ്‌തെന്ന് ജി സുധാകരന്‍ ചോദിച്ചു.

കുടില്‍ കെട്ടി ഇരിക്കുന്നതല്ലാതെ വേറെ എന്ത് സമരം ചെയ്‌തെന്ന് ജി സുധാകരന്‍ ചോദിച്ചു. കരിമണല്‍ വാരിക്കൊണ്ട് പോകുന്നത് അവര്‍ കാണുന്നില്ലേയെന്ന് ജി സുധാകരന്‍ ചോദിച്ചു.

‘അവരുടെ മുന്നില്‍ കൂടി കൊണ്ടുപോയിട്ട് എന്താണ് തടയാത്തത്? കരിമണല്‍ വിഷയം രണ്ടുതവണ സഭയില്‍ ഞാന്‍ ഉന്നയിച്ചു.

കരിമണല്‍ വിരുദ്ധ സമരസമിതി അത് കണ്ടില്ലേ. ഞാന്‍ സഭയില്‍ പ്രത്യേക സബ്മിഷന്‍ പോലും ഉന്നയിച്ചു’, ജി സുധാകരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top