Kerala

സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങി; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍

കാസര്‍കോട്: സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിയതോടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍.

മൂന്ന് മാസമായി ദുരിത ബാധിര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ലക്ഷങ്ങളുടെ കുടിശിക വരുത്തിയതോടെ ദുരിത ബാധിതര്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെ നല്‍കിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചു.

മാര്‍ച്ചിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അവസാനമായി പെന്‍ഷന്‍ ലഭിച്ചത്. പ്രതിമാസം കിട്ടുന്ന പെന്‍ഷന്‍ തുക കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. അവര്‍ സമാനതകളില്ലാത്ത ദുരിതമാണ് നേരിടുന്നത്. സൗജന്യമായി മരുന്ന് വിതരണം ചെയ്തിരുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 44 ലക്ഷത്തിലകം രൂപയുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.

ഇതോടെ സൗജന്യ മരുന്ന് വിതരണവും നിലച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. പെന്‍ഷനും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top