ലിങ്ക്ഡ് ഇന്നിലൂടെ ജോലി തട്ടിപ്പിന് ഇരയായി യുവതി. ലിങ്ക്ഡ് ഇൻ വ്യാജ തൊഴിൽ പ്രൊഫൈലിലൂടെ ഇന്ത്യൻ വംശജയായ യുവതിയിൽ നിന്ന് തട്ടിയത് 3 ലക്ഷത്തിലധികം രൂപ.

ഏകദേശം 4,300 ഡോളർ ( ഏകദേശം 3,81,818.50 രൂപ ) യുവതിക്ക് നഷ്ടമായെന്ന് അന്താരാഷ്ട്ര ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 26 കാരിയായ അമീഷ ദത്തയാണ് തട്ടിപ്പിനിരയായത്. ഉയർന്ന മാർക്കോടെ ഉന്നത പഠനം പൂർത്തിയാക്കിയ അമീഷയ്ക്ക് തട്ടിപ്പുകാരുടെ ഇരയായി യത്രയും തുക നഷ്ടമായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
ഡെട്രോയിറ്റിൽ താമസക്കാരിയായ അമീഷ സീസണൽ ഫിലിം പ്രൊഡക്ഷനിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയമാണ് ഒരു പാർട്ട് ടൈം ജോലിക്ക് വേണ്ടി ഇവർ ശ്രമിക്കുന്നത്. ഇതിനായുള്ള തിരച്ചിലിനിടെയാണ് ഇവർ ഒക്ലഹോമയിലെ ഫൈവ് സ്റ്റാർ ഇന്റർലോക്കൽ കോപ്പറേറ്റീവ് കമ്പനിയിൽ ട്രാൻസ്ക്രിപ്ഷൻ ജോലിക്കായുള്ള ലിങ്ക്ഡ്ഇൻ പരസ്യം ശ്രദ്ധിക്കുന്നത്.

ഒറ്റ നോട്ടത്തിൽ യാതൊരു അപാകതയും തോന്നാതിരുന്ന ഈ തൊഴിൽ പരസ്യം വിശ്വസിച്ച്അതിലേക്കവർ അപേക്ഷിക്കുകയായിരുന്നു.