കൊല്ലം: വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ദമ്പതികൾ വീണ്ടും പൊലീസ് പിടിയിൽ. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ചിഞ്ചുവും ഭർത്താവ് അനീഷുമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.

കരുനാഗപ്പള്ളി പോലീസാണ് ഇരുവരേയും പിടികൂടിയത്. ജോലി വാഗ്ദാനത്തിലൂടെ അൻപത് ലക്ഷത്തിലധികം രൂപ ഇവർ വീണ്ടും തട്ടിയെന്നാണ് പരാതി. സമൂഹ മാധ്യമങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ് നടത്താറുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.