മുന്‍ പങ്കാളിയെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കി ഒരു കോടി തട്ടാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരി ഡോളി കൊട്ടക്കാണ് അറസ്റ്റിലായത്. ഐടി പ്രൊഫഷണലായ മുന്‍ പങ്കാളിക്കു നേരെയാണ് ഡോളി വ്യാജ ബലാത്സംഗ ആരോപണം നടത്തിയത്.

മുന്‍ പങ്കാളിയുടെ ജാമ്യത്തിനുള്ള എന്‍ഒസിക്ക് പകരമായി അയാളുടെ സഹോദരിയോട് കോടതിയില്‍വെച്ച് ഒരു കോടി രൂപ ഡോളി ആവശ്യപ്പെട്ടു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്.
മുന്‍പങ്കാളി പണം നല്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ഡോളി നിരന്തരമായി ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി മുന്‍പങ്കാളിയുടെ സഹോദരി വ്യക്തമാക്കി.
