Sports

ഇഎഫ്എല്‍ കപ്പില്‍ സിറ്റിക്ക് വിജയം; സെമിഫൈനല്‍ ചിത്രം തെളിഞ്ഞു

ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ (കാരബാവോ കപ്പ്) ബെന്റ്‌ഫോര്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. 52-ാം മിനിറ്റില്‍ ഫ്രഞ്ച് താരം മാത്തിസ് റയാന്‍ ചെര്‍കിയും 67-ാം മിനിറ്റില്‍ സാവിഞ്ഞോയുമാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ സിറ്റിക്കെതിരെ മേല്‍ക്കൈ നേടാന്‍ ബെന്റ്‌ഫോര്‍ഡ് താരങ്ങള്‍ ശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധം പിടിച്ചു നിന്നു.

അതേ സമയം കാരബാവോ കപ്പിന്റെ സെമിഫൈനല്‍ ചിത്രം ഏതാണ്ട് തെളിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടുമ്പോള്‍ ചെല്‍സി 23ന് നടക്കുന്ന ആര്‍സനല്‍ ക്രിസ്റ്റര്‍ പാലസ് മത്സരത്തിലെ വിജയികളെ നേരിടും. എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് ആഴ്‌സണലിന്റെയും പാലസിന്റെയും മത്സരം. രണ്ട് പാദങ്ങളിലായി നടക്കുന്ന സെമിഫൈനലുകളുടെ ആദ്യ പാദം 2026 ജനുവരി 12 മുതല്‍ ആരംഭിക്കും. 2026 ഫെബ്രുവരി രണ്ട് മുതലായിരിക്കും രണ്ടാം പാദങ്ങള്‍ നടക്കുക.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top