തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുട്ടികൾ അടക്കം 35 പേർ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിൽ.

ചെമ്പല്ലി മീൻ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പ്രദേശത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും മീന്‍ വാങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്.
ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.