കാട്ടുതീയിൽ ഓസ്ട്രേലിയിയലെ തീരദേശപട്ടണങ്ങളിലെ വീടുകൾ കത്തിനശിച്ചു. ടാസ്മാനിയയിലാണ് 30ലധികം വീടുകൾ കാട്ടുതീയിൽ കത്തിനശിച്ചത്.

സംസ്ഥാന തലസ്ഥാനമായ ഹൊബാർട്ടിൽ നിന്നും 105കി മി വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന തീരപ്രദേശ പട്ടണമായ ഡോൾഫിൻ സാൻഡ്സിൽ ഞായറാഴ്ച്ച രാത്രിയുണ്ടായ തീപിടിതത്തിൽ 19 വീടുകൾ നശിക്കുകയും, 14 വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
മാറ്റിപാർപ്പിച്ച പ്രദേശവാസികൾ തിരികെയെത്തുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ അറിയിച്ചു. ഗ്യാരേജുകൾ, ഔട്ട്ബ്രിജുകൾ,

മറ്റ് വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി 120ലധികം ആസ്തികൾക്ക് കേടുപാട് സംഭവിച്ചതായി ടാസ്മാനിയ ഫയർ ആൻഡ് റെസ്ക്യു സർവീസ് കമ്മീഷണർ ജർമി സ്മിത്ത് മാധ്യമങ്ങളെ അറിയിച്ചു.