പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ചു.

പമ്പ ചാലക്കയം പ്രദേശത്തുവെച്ചാണ് സംഭവം. ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ടാക്സി കാറിനാണ് തീപിടിത്തമുണ്ടായത്.
തീർത്ഥാടകരുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. വാഹനത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടവിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീ അണച്ചു. കാർ പൂർണ്ണമായും കത്തിനശിച്ചെങ്കിലും ആളപായമൊന്നുമില്ല.